പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

ജോബി ജോസ് സി

പ്രസിഡൻ്റ്

ഷീന ടി ആര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുരേഷ് സി വി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജിത വി ആര്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഭിലാഷ് പി കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മണികണ്ഠന്‍ ജി ആര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഞങ്ങളെക്കുറിച്ച്ഒറ്റ നോട്ടത്തില്‍ സ്ഥലം : തൃശ്ശൂര്‍ താലൂക്ക് ,തൃശ്ശൂര്‍ ജില്ല, കേരളം. വാര്‍ഡുകള്‍ : 20 ,  നിയമസഭാ മണ്ഡലം : ഒല്ലൂര്‍ , ലോകസഭാ മണ്ഡലം : തൃശ്ശൂര്‍ വില്ലേജുകള്‍ : നടത്തറ ,കൊഴുക്കുള്ളി, മുളയം ആകെ ജനസംഖ്യ (2011) : 31,857 വിസ്തീർണ്ണം : 20.19 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വില്ലേജുപ്രദേശമായിരുന്നു ഇവിടം. തൃശിവപേരൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍നിന്നും ആരംഭിച്ച് മൂര്‍ക്കനിക്കര തേരോത്ത് ശിവക്ഷേത്രംവരെയുള്ള റോഡും കുതിരാന്‍-പട്ടിക്കാട്-ഒല്ലുക്കരവഴി എടക്കുന്നി-ഒല്ലൂര്‍ക്കു പോകുന്ന പഴയ രണ്ടു നാട്ടുപാതകളെ ബന്ധിപ്പിക്കുന്ന നാലും കൂടിയ വഴിയാണ് നടുത്തറ അഥവാ നടത്തറ. വഴിയാത്രക്കാരുടെ വിശ്രമസങ്കേതങ്ങളായ ക്ഷേത്രങ്ങളും അവയോടുചേര്‍ന്നുള്ള കുളം, അരയാല്‍തറ, അരുവികള്‍, അത്താണികള്‍ എന്നിവയുടെ സാന്നിധ്യമായിരിക്കാം പണ്ടുകാലത്ത് ഈ ഗ്രാമത്തെ യാത്രക്കാരുടെ ഇടത്താവളമാക്കി മാറ്റിയത്. കുശവസമുദായക്കാരായ കുംഭാരന്മാരുടെ തൊഴില്‍ഭൂമിയായിരുന്നു നടത്തറ. നടത്തറയില്‍ അടുത്തകാലംവരെ ഒരു പരിശോധനാകേന്ദ്രം(ചെക്ക് പോസ്റ്റ്) ഉണ്ടായിരുന്നു. ഇതും നടത്തറയെ അറിയപ്പെടുന്ന താവളമായിമാറാന്‍ സഹായിച്ചിരിക്കാം. തേക്കിന്‍കാടുവരെ വനമായിരുന്ന കാലത്ത് നാടിത്ര എന്ന പഴമൊഴിയില്‍ നിന്നാണ് നടത്തറ എന്ന സ്ഥലനാമത്തിന്റെ ഉല്‍ഭവമെന്ന മറ്റൊരു...

കൂടുതൽ വായിക്കുക